വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരും വെളളാപ്പളളി നടേശനും. വിദ്യാഭ്യാസ മേഖലയിലേക്ക് ഇരുവരും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവര്‍ക്ക് ഡോക്ടറേറ്റ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യണം എന്നാണ് ഇ അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തേണ്ട. കാരണം നമുക്കൊരു സംസ്‌കാരമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം. നമ്മളെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ താമസിക്കുന്നത്
ജാതി എന്നത് സത്യമാണ്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് എല്ലാവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കാന്‍ വേണ്ടിയാണ് ജാതി പറയുന്നത് എന്ന് എല്ലാവരും മനസിലാക്കണം. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവുനയം പയറ്റുകയാണ്
രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് തനിക്ക് അനുഭവമുണ്ട്. പലരും എന്നെ കരുവാക്കി വോട്ടുകള്‍ നേടാന്‍ ശ്രമിച്ചു. പല നേതാക്കളുടെ അടുത്ത് നിന്നും തനിക്ക് മോശം അനുഭവമാണുണ്ടായിട്ടുള്ളത്. രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ജയിലില്‍ അടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.